തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് താനടക്കമുള്ളവരെ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ആലപ്പുഴ എംഎൽഎ എ.ഡി.തോമസ്. ഇത് പ്രതികാരമല്ല നിയമനടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇത്തരം ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകാൻ പാടില്ല. തങ്ങൾ സമരം ചെയ്തത് വ്യക്തിപരമായ നേട്ടത്തിനല്ല. ഭരണകൂട ഭീകരതയ്ക്കെതിരേ പ്രതികരിച്ചതിന് തെരുവുപട്ടികളെപോലെയാണ് തങ്ങളെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നവകേരളായാത്രയിൽ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻമാർ വളഞ്ഞിട്ട് മർദിച്ച സംഭവത്തിലാണ് സർക്കാർ പുനഃരന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചിരുന്നു.